സ്റ്റോറേജ് കൈകാര്യം ചെയ്യാന്‍ പുതിയ ഫീച്ചറുമായി ആന്‍ഡ്രോയിഡ് 15
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ ആന്‍ഡ്രോയിഡ് 15 OSല്‍ മൊബൈല്‍ ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. സ്ഥിരമായി ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകള്‍ പൂര്‍ണമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ഫോണില്‍ തന്നെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇങ്ങനെ ആര്‍ക്കൈവ് ചെയ്യുന്നതോടെ ഫോണിലെ സ്റ്റോറേജ് സ്പേസ് ലാഭിക്കാനും കഴിയും. സ്റ്റോറേജ് ലാഭിക്കുന്നതോടൊപ്പം തന്നെ ഡാറ്റയും സുരക്ഷിതമാക്കാന്‍ സാധിക്കും.
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി കസ്റ്റം സിറ്റിക്കര്‍ മേക്കര്‍ ടൂള്‍ കമ്പനി അവതരിപ്പിച്ചു. ജിഫിയുടെ സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ നേരിട്ട് ലഭ്യമാകും. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പ് ചെയ്തതിന് ശേഷം സെര്‍ച്ചില്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇമോജി ഉപയോഗിച്ച് സ്റ്റിക്കറുകള്‍ തിരയാന്‍ സാധിക്കും. ഗാലറിയിലെ ചിത്രങ്ങള്‍ എളുപ്പം സ്റ്റിക്കറാക്കി മാറ്റാനും സ്റ്റിക്കര്‍ ട്രേയില്‍ സൂക്ഷിക്കാനും ഇതുവഴി സാധിക്കും.
ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനം
ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെലഗ്രാമിലെ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വിഡിയോ ഫയലുകള്‍ വരിക. എന്നാല്‍ ഈ വീഡിയോ ഫോണില്‍ പ്ലേ ആകില്ലെന്നാണ് മുന്നറിയിപ്പ്. ഈവിള്‍ വിഡിയോ എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്.
ആൻഡ്രോയ്ഡ് 15 ബീറ്റ വേർഷൻ പുറത്തിറങ്ങി
ആന്‍ഡ്രോയ്ഡ് 15 ബീറ്റ വേര്‍ഷന്‍ ചില ഗൂഗിള്‍ പിക്സെല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭിക്കുകയുള്ളു. ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്നോടിയായി പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ബീറ്റ വേര്‍ഷന്‍ പുറത്തിറക്കിയത്. ഫീച്ചര്‍ സാറ്റലൈറ്റ് കണക്ടിവിറ്റിയാണ് പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലെ പ്രധാന സവിശേഷതയായി പറയുന്നത്.
ആന്‍ഡ്രോയിഡ് ഫോണില്‍ PC മോഡ് ഫീച്ചര്‍ വരുന്നു
ആന്‍ഡ്രോയിഡ് ഫോണ്‍ വലിയ സ്ക്രീനില്‍ കണക്ട് ചെയ്ത് ആന്‍ഡ്രോയിഡ് PC ആയി ഉപയോഗിക്കാനാകുന്ന ഫീച്ചറാണ് വരാന്‍ പോകുന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ ഈ സംവിധാനം കൊണ്ടുവരാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. ആന്‍ഡ്രോയിഡ് 14 അപ്ഗ്രേഡ് ചെയ്ത് പുതിയ സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഡെസ്ക് ടോപ്പ് പതിപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
iOS – ആന്‍ഡ്രോയിഡ് ഡാറ്റാ കൈമാറ്റത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി ആപ്പിള്‍
യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ട് അനുസരിച്ച് iOS നിന്ന് ആന്‍ഡ്രോയിഡിലേക്ക് ഡാറ്റ കൈമാറാന്‍ ഉപഭോക്തൃ സൗഹാര്‍ദപരമായ മാര്‍ഗം ഒരുക്കാനാണ് ആപ്പിള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. 2025ന്റെ അവസാനത്തോടെ ഈ സൗകര്യം അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഗൂഗിള്‍ ഉള്‍പ്പടെയുള്ള മറ്റ് OS നിര്‍മാതാക്കള്‍ക്ക് പ്രത്യേകം മൊബൈല്‍ ആപ്പുകള്‍ നിര്‍മിക്കാനുള്ള ടൂളുകള്‍ ആപ്പിള്‍ നല്‍കിയേക്കും.