Short Vartha - Malayalam News

തിരുവനന്തപുരത്ത് RSS പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

കാട്ടാക്കടയില്‍ ഇന്നലെ രാത്രി ഉത്സവ പരിപാടിക്കിടെ RSS പ്രവര്‍ത്തകന്‍ വിഷ്ണുവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയായ ജിത്തു ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.