റെയില്‍വെ സ്റ്റേഷന് വളപ്പില്‍ മൊബൈല്‍ വാനുകള്‍ പാര്‍ക്ക് ചെയ്ത് അരി വിതരണം ചെയ്യാനുള്ള പൊതുവിതരണ വകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അനുമതി നല്കി. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരത്തേക്ക് ഭാരത് അരി, ഭാരത് ആട്ട എന്നിവ ആയിരിക്കും വിതരണം ചെയ്യുക. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
Related News
പാലക്കാട് ഭാരത് അരി വിതരണം ചെയ്യാൻ ശ്രമം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്ന് LDF
മലമ്പുഴയിൽ ഭാരത് അരി വിതരണം ചെയ്യാൻ ശ്രമിച്ചത് LDF തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആണെന്ന് ആരോപിച്ചായിരുന്നു LDF പ്രതിഷേധം. മലമ്പുഴ നിയോജക മണ്ഡലത്തിലെ അകത്തേറ പഞ്ചായത്തിലാണ് BJP യുടെ നേതൃത്വത്തിൽ ഭാരത് അരി വിതരണം ചെയ്യാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അരി എത്തിച്ച ലോറി തിരിച്ചയച്ചു.
ശബരി കെ റൈസിന്റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
കിലോയ്ക്ക് 40 രൂപ ചെലവഴിച്ച് സര്‍ക്കാര്‍ എടുക്കുന്ന അരി 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. അതായത് കിലോക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസ് പദ്ധതിയെയും അദ്ദേഹം വിമര്‍ശിച്ചു. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് നല്കി 10 രൂപ ലാഭം എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അരിക്ക് പിന്നാലെ ഭാരത് പരിപ്പും അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഭാരത് ആട്ടയ്ക്കും അരിക്കും ശേഷം ഭാരത് പരിപ്പ് അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. കാര്യമായ ഡിസ്കൗണ്ട് ഇല്ലാതെ കിലോയ്ക്ക് ഏകദേശം 89 രൂപയ്ക്ക് ആയിരിക്കും പരിപ്പ് ലഭ്യമാക്കുക. മാർച്ച് ആദ്യവാരം മുതൽ വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് പരിപ്പ് ഒരു കിലോ പായ്ക്കറ്റുകളിൽ ലഭിക്കുന്നതാണ്.
തൃശൂരില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പോലീസ്
തൃശൂര്‍ മുല്ലശേരി പഞ്ചായത്തിലാണ് അരി വിതരണം തടഞ്ഞത്. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരി വിതരണം നടത്തുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. സംഭവത്തില്‍ BJP പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വ്യാഴാഴ്ചയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക.
ഭാരത് അരി ഇന്ന് പാലക്കാട് ഒറ്റപ്പാലത്ത് വിതരണം ചെയ്യും
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് അരി വിതരണം ചെയ്യുന്നത് എന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൃശ്ശൂര്‍ കൂടാതെ മറ്റൊരു ജില്ലയിലേക്ക് അരി ലഭ്യമാക്കിയിരിക്കുന്നത്. പാലക്കാട് നഗരത്തില്‍ ഭാരത് അരിയുടെ വില്‍പ്പന ഇന്നലെ ഉണ്ടായിരുന്നു. 1000ത്തോളം ആളുകള്‍ അരി വാങ്ങിയതായി അധികൃതര്‍ അറിയിച്ചു.