Short Vartha - Malayalam News

അരിക്ക് പിന്നാലെ ഭാരത് പരിപ്പും അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഭാരത് ആട്ടയ്ക്കും അരിക്കും ശേഷം ഭാരത് പരിപ്പ് അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. കാര്യമായ ഡിസ്കൗണ്ട് ഇല്ലാതെ കിലോയ്ക്ക് ഏകദേശം 89 രൂപയ്ക്ക് ആയിരിക്കും പരിപ്പ് ലഭ്യമാക്കുക. മാർച്ച് ആദ്യവാരം മുതൽ വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് പരിപ്പ് ഒരു കിലോ പായ്ക്കറ്റുകളിൽ ലഭിക്കുന്നതാണ്.