Short Vartha - Malayalam News

ഉന്നത വിദ്യാഭ്യാസ മേഖല: കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ

ഓൾ കേരള ഹയർ എഡ്യൂക്കേഷൻ സർവേ 2021-22 പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം, ലിംഗസമത്വം എന്നീ മാനദണ്ഡങ്ങൾ പ്രകാരം കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. സർവേ ഫലം പ്രകാരം 2021-22 കാലയളവിൽ 28.5 ശതമാനം പെൺകുട്ടികൾ മാത്രമാണ് ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നത്. എന്നാൽ കേരളത്തിൽ 49 ശതമാനം പെൺകുട്ടികൾ ചേർന്നു. പിന്നോക്ക വിഭാഗത്തിലുള്ള വിദ്യർഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലും കേരളം മുന്നിലാണ്.