Short Vartha - Malayalam News

ആന്ധ്രാ ട്രെയിന്‍ അപകടത്തിന് കാരണം ലോക്കോ പൈലറ്റ് ഫോണില്‍ ക്രിക്കറ്റ് കണ്ടത്: റെയില്‍വേ മന്ത്രി

ആന്ധ്രാപ്രദേശില്‍ 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന് കാരണം ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റും കോ പൈലറ്റും ഫോണില്‍ ക്രിക്കറ്റ് കണ്ടതിനാലാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഒക്ടോബര്‍ 29 ന് ഹൗറ-ചെന്നൈ പാതയില്‍ ആന്ധ്രയിലെ കണ്ടകപള്ളിയില്‍ വച്ച് രായഗഡ പാസഞ്ചറും വിശാഖപട്ടണം പലാസ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഈ രണ്ട് ജീവനക്കാരും മരണപ്പെട്ടിരുന്നു.