Short Vartha - Malayalam News

ടെലഗ്രാമിലെ നിയമലംഘനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട് IT മന്ത്രാലയം

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ടെലഗ്രാം ആപ്പില്‍ എന്തെങ്കിലും നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് കേന്ദ്ര IT മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഫ്രാന്‍സില്‍ സംഭവിച്ചതിന്റെ വെളിച്ചത്തില്‍ ടെലഗ്രാമിനെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് IT മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ അടിസ്ഥാനപരമായി എന്തെങ്കിലും പരാതിയുണ്ടോ ഇന്ത്യയില്‍ സമാനമായ സാഹചര്യമുണ്ടോ സ്ഥിതി എന്താണ് എന്നൊക്കെയാണ് അന്വേഷിക്കുന്നത്. ടെലഗ്രാം CEO പവല്‍ ദുറോവ് ഫ്രാന്‍സില്‍ കസ്റ്റഡിയിലാണുള്ളത്. ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് പവല്‍ ദുറോവിനെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രഞ്ച് ഏജന്‍സിയായ OFMINന്റെ അറസ്റ്റ് വാറന്റുണ്ടായിരുന്നു.