Short Vartha - Malayalam News

ടെലഗ്രാം ഒരു വര്‍ഷം കൊണ്ട് 100 കോടി ഉപഭോക്താക്കളെ നേടുമെന്ന് സ്ഥാപകന്‍

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി സ്ഥാപകന്‍ പാവെല്‍ ദുരോവ്. ടെലഗ്രാം കാട്ടുതീ പോലെ പ്രചരിക്കുകയാണെന്നും ഒരു വര്‍ഷം കൊണ്ട് ടെലഗ്രാമിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പല ഭരണകൂടങ്ങളും തന്നെ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതിലൊന്നും പങ്കാളിയാകാതെ ടെലഗ്രാം നിഷ്പക്ഷ പ്ലാറ്റ്ഫോമായി തുടരുമെന്നും പാവെല്‍ പറഞ്ഞു.