പ്രീമിയം സബ്സ്ക്രിപ്ഷന് സൗജന്യമായി ഉപയോഗിക്കാന്‍ അവസരവുമായി ടെലഗ്രാം
ഈ അടുത്തിടെ അവതരിപ്പിച്ച 'പീര്‍ ടു പീര്‍ ലോഗിന്‍' പ്രോഗ്രാമിലൂടെയാണ് ഉപയോക്താക്കള്‍ക്ക് സൗജന്യ പ്രീമിയം സബ്സ്ക്രിപ്ഷന് അവസരം ലഭിക്കുക. ലോഗിന്‍ SMS കോഡുകള്‍ അയക്കുന്നതിന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുവാദം നല്കിയാല് അതിന് പകരമായി പ്രീമിയം സബ്സ്ക്രിപ്ഷന് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ അനുവാദം നല്കുകയാണെങ്കില് ടെലഗ്രാമിലേക്ക് പുതിയ ഒരു ഉപയോക്താവ് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ നമ്പറില്‍ നിന്നാകും അയാളുടെ ഫോണിലേക്ക് ലോഗിന്‍ കോഡ് SMS ആയി അയക്കുക.
Related News
ടെലഗ്രാമിലെ നിയമലംഘനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട് IT മന്ത്രാലയം
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ടെലഗ്രാം ആപ്പില്‍ എന്തെങ്കിലും നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് കേന്ദ്ര IT മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഫ്രാന്‍സില്‍ സംഭവിച്ചതിന്റെ വെളിച്ചത്തില്‍ ടെലഗ്രാമിനെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് IT മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ അടിസ്ഥാനപരമായി എന്തെങ്കിലും പരാതിയുണ്ടോ ഇന്ത്യയില്‍ സമാനമായ സാഹചര്യമുണ്ടോ സ്ഥിതി എന്താണ് എന്നൊക്കെയാണ് അന്വേഷിക്കുന്നത്. ടെലഗ്രാം CEO പവല്‍ ദുറോവ് ഫ്രാന്‍സില്‍ കസ്റ്റഡിയിലാണുള്ളത്.Read More
ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനം
ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെലഗ്രാമിലെ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വിഡിയോ ഫയലുകള്‍ വരിക. എന്നാല്‍ ഈ വീഡിയോ ഫോണില്‍ പ്ലേ ആകില്ലെന്നാണ് മുന്നറിയിപ്പ്. ഈവിള്‍ വിഡിയോ എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്.
ടെലഗ്രാം ഒരു വര്‍ഷം കൊണ്ട് 100 കോടി ഉപഭോക്താക്കളെ നേടുമെന്ന് സ്ഥാപകന്‍
ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി സ്ഥാപകന്‍ പാവെല്‍ ദുരോവ്. ടെലഗ്രാം കാട്ടുതീ പോലെ പ്രചരിക്കുകയാണെന്നും ഒരു വര്‍ഷം കൊണ്ട് ടെലഗ്രാമിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പല ഭരണകൂടങ്ങളും തന്നെ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതിലൊന്നും പങ്കാളിയാകാതെ ടെലഗ്രാം നിഷ്പക്ഷ പ്ലാറ്റ്ഫോമായി തുടരുമെന്നും പാവെല്‍ പറഞ്ഞു.