Short Vartha - Malayalam News

ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും

പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിച്ച ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കായി 336 മത്സരങ്ങൾ കളിച്ച താരമാണ് പി.ആർ. ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സിൽ ശ്രീജേഷിന്റെ മികവിലാണ് 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയത്.