Short Vartha - Malayalam News

സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 6780 രൂപയായി. പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 54,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഒരു പവന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്. നേരത്തെ ഒരു പവന്‍ സ്വര്‍ണത്തിന് 55000 രൂപ കടന്ന് മുന്നേറിയിരുന്നു.