Short Vartha - Malayalam News

കനത്ത മഴ, ചുഴലിക്കാറ്റ്; ബാര്‍ബഡോസില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിടുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതോടെയാണ് താരങ്ങളുടെ യാത്ര നീളുന്നത്. ഇന്ന് ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്ക് തിരിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. കാലാവസ്ഥ മോശമായതിനാല്‍ നാളെയോ മറ്റെന്നാളോ ടീം ബാര്‍ബഡോസില്‍ നിന്ന് പുറപ്പെടും എന്നാണ് റിപ്പോര്‍ട്ട്.