മൊബൈല്‍ റീച്ചാര്‍ജ് നിരക്ക് വര്‍ധിപ്പിച്ച് എയര്‍ടെല്‍
ജിയോയ്ക്ക് പിന്നാലെ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുടെയും പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെയും നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ച് എയര്‍ടെല്‍. നിരക്കില്‍ 20 ശതമാനത്തോളം വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 1,799, 2,999 രൂപയുടെ വാര്‍ഷിക പ്ലാനില്‍ യഥാക്രമം 200, 600 രൂപയുടെ വര്‍ധനവ് ഉണ്ടാകും. പുതിയ നിരക്കുകള്‍ ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എയര്‍ടെല്‍ അറിയിച്ചു.
Related News
സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നതിന് AI അധിഷ്ഠിത സംവിധാനവുമായി എയര്‍ടെല്‍
സ്പാം കോളുകളും സന്ദേശങ്ങളും വന്നാല്‍ ഉടന്‍ അലര്‍ട്ട് നല്കുന്ന തരത്തില്‍ AI അധിഷ്ഠിത സാങ്കേതികവിദ്യ നെറ്റ്വര്ക്കില് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തനം ആരംഭിക്കും. ഇത് കോളുകള്‍ 2 മില്ലിസെക്കന്‍ഡില്‍ വിശകലനം ചെയ്യുകയും ഉപയോക്താക്കളെ അലര്‍ട്ട് ചെയ്യുകയും ചെയ്യുമെന്ന് മാനേജിങ് ഡയറക്ടറും CEOയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
വയനാടിന് സഹായം; ജില്ലയില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍
വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, SMS, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത GB ഡാറ്റയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ കേരളത്തിലെ 52 എയര്‍ടെല്‍ റീട്ടെയില്‍ സ്റ്റോറുകളും ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റും.
37.5 കോടി വരിക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി; വാദം നിഷേധിച്ച് എയര്‍ടെല്‍
ഉപഭോക്താക്കളുടെ ഡാറ്റയില്‍ യാതൊരുവിധ സുരക്ഷാ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് എയര്‍ടെല്‍ അറിയിച്ചു. 37 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിലാസം, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കമ്പനി രംഗത്തെത്തിയത്. 'xenZen' എന്നറിയപ്പെടുന്ന ഹാക്കര്‍ ഡാറ്റാബേസ് ലിസ്റ്റ് ചെയ്തതായും വിവരങ്ങള്‍ക്കായി 50,000 ഡോളര്‍ ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍.