Short Vartha - Malayalam News

സിട്രോണിന്റെ C3 എയര്‍ക്രോസ് ധോണി എഡിഷന്‍ 7 പുറത്തിറക്കി

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്റ് അംബാസിഡറായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള പ്രത്യേക എഡിഷന്‍ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇരട്ട നിറത്തിലാണ് C3 എയര്‍ക്രോസ് ധോണി എഡിഷന്റെ എക്സ്റ്റീരിയര്‍. ധോണി എഡിഷന്‍ എന്ന ബാഡ്ജിങ്ങും മുന്നിലെ ഡോറിലുണ്ട്. പിന്നിലെ ഡോര്‍ നിറയുന്ന തരത്തിലാണ് 7 എന്ന അക്കം. ഇന്റീരിയറിലും മാറ്റങ്ങളുണ്ട്.