Short Vartha - Malayalam News

ട്വന്റി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ധോനി ഇടംനേടുമോ എന്ന ചര്‍ച്ച വ്യാപകമാകുന്നു

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിലേക്ക് എം.എസ്. ധോനി എത്തുമെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അഭിപ്രായപ്പെട്ടത്. ലോകകപ്പില്‍ കളിക്കണമെന്ന താത്പര്യം ധോനിക്ക് ഉണ്ടായാല്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും പറഞ്ഞു. അതേസമയം അങ്ങനെയൊരു തീരുമാനമെടുക്കാനായി ധോനിയെ ബോധ്യപ്പെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം ആണെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു.