Short Vartha - Malayalam News

ബസാള്‍ട്ട് എന്ന വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചതായി സിട്രോണ്‍

സിട്രോണില്‍ നിന്ന് വരുംമാസങ്ങളില്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്ന വാഹനമാണ് ബസാള്‍ട്ട്. C3 എയര്‍ക്രോസിനൊപ്പം തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്റിലാണ് ബസാള്‍ട്ടും നിര്‍മിക്കുന്നത്. സിട്രോണ്‍ ഒരുക്കുന്ന ഈ കൂപ്പെ SUV 2024-ന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയിലും സൗത്ത് അമേരിക്കയിലും അവതരിപ്പിക്കും. സിട്രോണിന്റെ C-ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നാലാമത്തെ മോഡലായിരിക്കും ബസാള്‍ട്ട്.