Short Vartha - Malayalam News

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ഇന്ന് മുതൽ ജൂൺ 15 വരെയാണ് ലോക കേരള സഭ നടക്കുക. ഇന്ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 351 അംഗങ്ങള്‍ സഭയിൽ പങ്കെടുക്കും. 14, 15 തീയതികളിൽ നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് പ്രതിനിധി സമ്മേളനം നടക്കുക.