Short Vartha - Malayalam News

നാലാം ലോക കേരള സഭയ്ക്ക് നാളെ തുടക്കമാകും

ആഗോള പ്രവാസികളുടെ ഉത്സവ സംഗമം എന്നറിയപ്പെടുന്ന ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് നാളെ തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും 200 ഓളം പ്രത്യേക ക്ഷണിതാക്കളുമാണ് ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പങ്കെടുക്കുക.