Short Vartha - Malayalam News

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധിക്ക് ജാമ്യം

BJP നേതാവ് നല്‍കിയ മാനനഷ്ടക്കേസില്‍ ബെംഗളൂരു സിവില്‍ സെഷന്‍സ് കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ BJPക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച '40 ശതമാനം കമ്മീഷന്‍' ആരോപണത്തിനെതിരെ BJP നേതാവ് കേശവ് പ്രസാദാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെതിരെയും കേശവ് പ്രസാദ് കേസ് നല്‍കിയിരുന്നു. ഇരു നേതാക്കളും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുമ്പാകെ നേരിട്ട് ഹാജരായി കേസില്‍ ജാമ്യം നേടി. ജൂലൈ 30ന് കേസ് വീണ്ടും പരിഗണിക്കും.