Short Vartha - Malayalam News

ഇറാനുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക

US സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ പ്രസിഡന്റിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് വേദാന്ത് പട്ടേല്‍ നയം വ്യക്തമാക്കിയത്. പാകിസ്ഥാന്റെ വിദേശനയത്തെ കുറിച്ച് അവര്‍ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് സാധനങ്ങള്‍ നല്‍കുന്ന മൂന്ന് കമ്പനികള്‍ക്ക് US ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.