സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ മെറ്റ തകരാര്‍ പരിഹരിക്കുകയായിരുന്നു. ലോഗിന്‍ ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രൊഫൈലുകളില്‍ നോ പോസ്റ്റ് അവൈലബിള്‍ എന്നായിരുന്നു ദൃശ്യമായി കൊണ്ടിരുന്നത്. പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായെങ്കിലും ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടായിരുന്നു. PC ബ്രൗസറിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കാണ് സാങ്കേതിക തകരാര്‍ നേരിട്ടത്.
Related News
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; സക്കര്‍ബര്‍ഗിന് 3 ബില്യണ്‍ ഡോളര്‍ നഷ്ടം
മെറ്റയുടെ കീഴിലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിലൂടെ CEO മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് ഏകദേശം 3 ബില്യണ്‍ ഡോളര്‍. ബ്ലൂംബെര്‍ഗ് സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം കൊണ്ട് 2.79 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 176 ബില്യണ്‍ ഡോളറായി. മെറ്റ ഓഹരികളിലും 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.
US, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഫേസ്ബുക്കില്‍ നിന്നും ന്യൂസ് ടാബ് നീക്കം ചെയ്യാനൊരുങ്ങുന്നു
ഏപ്രില്‍ മുതല്‍ രണ്ട് രാജ്യങ്ങളിലും ഫേസ്ബുക്കില്‍ നിന്നും ന്യൂസ് ടാബ് നീക്കം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. USലും ഓസ്ട്രേലിയയിലും ഫേസ്ബുക്ക് വഴി വാര്‍ത്തകളെ ആശ്രയിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്നാണ് നീക്കം. അതേസമയം, ന്യൂസ് ടാബ് നീക്കം ചെയ്താലും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ലിങ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ അറിയാന്‍ സാധിക്കും.
ഫേസ്ബുക്കിലും ത്രെഡ്സിലും ഒരേസമയം കുറിപ്പുകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി മെറ്റ
ത്രെഡ്സിലും ഫേസ്ബുക്കിലും ഒരേ സമയം കുറിപ്പുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ക്രോസ് പോസ്റ്റിംഗ് ഫീച്ചറാണ് മെറ്റ പരീക്ഷിക്കാനൊരുങ്ങുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേ സമയം സ്റ്റോറികളും റീല്‍സുകളും ഷെയര്‍ ചെയ്യുന്നതിന് സമാനമായ ഫീച്ചറാണിത്. iOS ഉപയോഗക്താക്കള്‍ക്ക് മാത്രമായിരിക്കും പുതിയ അപ്ഡേറ്റ് ലഭിക്കുക.