Short Vartha - Malayalam News

US, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഫേസ്ബുക്കില്‍ നിന്നും ന്യൂസ് ടാബ് നീക്കം ചെയ്യാനൊരുങ്ങുന്നു

ഏപ്രില്‍ മുതല്‍ രണ്ട് രാജ്യങ്ങളിലും ഫേസ്ബുക്കില്‍ നിന്നും ന്യൂസ് ടാബ് നീക്കം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. USലും ഓസ്‌ട്രേലിയയിലും ഫേസ്ബുക്ക് വഴി വാര്‍ത്തകളെ ആശ്രയിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്നാണ് നീക്കം. അതേസമയം, ന്യൂസ് ടാബ് നീക്കം ചെയ്താലും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ലിങ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ അറിയാന്‍ സാധിക്കും.