Short Vartha - Malayalam News

ട്രക്കിംഗ് സീസണ്‍ തുടങ്ങുന്നു: എവറസ്റ്റില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങി നേപ്പാള്‍

ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവറുമായി സഹകരിച്ചാണ് നേപ്പാള്‍ സൈന്യം എവറസ്റ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. പര്‍വതാരോഹകര്‍ ഉപേക്ഷിക്കുന്ന സിലിണ്ടറുകള്‍, പ്ലാസ്റ്റിക്ക് ബാഗുകള്‍, കാനുകള്‍ തുടങ്ങിയവയാണ് പ്രധാനമായും എവറസ്റ്റില്‍ മാലിന്യമായി കാണപ്പെടുന്നത്. 70 വര്‍ഷം മുന്‍പ് 1953 മേയ് 29 നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ എവറസ്റ്റിനെ മനുഷ്യന്‍ ആദ്യമായി കീഴടക്കുന്നത്. നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തിയില്‍ ഉളള ഹിമാലയന്‍ മലനിരകളിലാണ് എവറസ്റ്റ് കൊടുമുടി ഉളളത്. നേപ്പാള്‍ ഭാഗത്ത് നിന്നും ചൈന ഭാഗത്ത് നിന്നുമായി ഏതാണ്ട് എണ്ണൂറോളം പര്‍വതാരോഹകര്‍ ഇപ്പോള്‍ എവറസ്റ്റ് കയറാനെത്തുന്നുണ്ട്. 1865 ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ സര്‍വേയര്‍ ജനറല്‍ ആയിരുന്ന ആന്‍ഡ്രൂ വോ ആണ് കൊടുമുടിക്ക് എവറസ്റ്റ് എന്ന പേര് കൊടുത്തത്.