Short Vartha - Malayalam News

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദിയില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി സംഘാടകര്‍

സൗദി അറേബ്യ മിസ് യൂണിവേഴ്‌സില്‍ പങ്കെടുക്കാനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളൊന്നും നടത്തിയിട്ടില്ലെന്ന് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദി മോഡലായ റൂമി അല്‍ഖഹ്താനി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്.