Short Vartha - Malayalam News

ഫെബ്രുവരിയില്‍ GST ഇനത്തില്‍ ലഭിച്ചത് 1.68 ലക്ഷം കോടി രൂപ

കഴിഞ്ഞമാസം പിരിച്ചെടുത്ത മൊത്തം GST യില്‍ കേന്ദ്ര GST യായി പിരിച്ചെടുത്തത് 31,785 കോടി രൂപയാണ്. 39,615 കോടി രൂപ സംസ്ഥാന GST യായും 84,098 കോടി രൂപ സംയോജിത GST യായും ലഭിച്ചു. സെസ് ഇനത്തില്‍ പിരിച്ചെടുത്തത് 12,839 കോടി രൂപയാണ്. ഫെബ്രുവരിയില്‍ 27,065 കോടി രൂപയുമായി മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ GST പിരിച്ചെടുത്ത സംസ്ഥാനം.