Short Vartha - Malayalam News

മലബാര്‍ പൊറോട്ടയുടെ GST കൂട്ടണമെന്ന ഉത്തരവ് തള്ളി ഹൈക്കോടതി

മലബാര്‍ പൊറോട്ടയുടെ GST 18 ശതമാനം ആക്കണമെന്നുള്ള അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് തള്ളിയ ഹൈക്കോടതി GST അഞ്ച് ശതമാനമാക്കി ഇളവ് അനുവദിച്ചു. പൊറോട്ട ബ്രെഡിന് സമാനമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, സെന്‍ട്രല്‍ സ്റ്റേറ്റ് ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ആക്ട് പ്രകാരം 18 ശതമാനം GST ഈടാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പൊറോട്ടയും ബ്രെഡും രണ്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ബ്രെഡിന്റെ ശ്രേണിയിലുള്ള ഉല്‍പ്പന്നമാണ് പൊറോട്ടയെന്നും ധാന്യപ്പൊടി കൊണ്ട് തന്നെയാണ് പൊറോട്ടയും നിര്‍മ്മിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പാക്കറ്റിലാക്കിയ മലബാര്‍ പൊറോട്ട , ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക.