Short Vartha - Malayalam News

ഫോണ്‍ വിളിക്കുമ്പോള്‍ നമ്പറിനൊപ്പം പേരും പ്രദര്‍ശിപ്പിക്കണം; ശുപാര്‍ശയുമായി TRAI

എല്ലാ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളിലും വിളിക്കുന്നയാളുടെ പേരും നമ്പറിനൊപ്പം കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ (CNAP) നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). ഉപഭോക്തൃ അപേക്ഷാ ഫോമില്‍ വരിക്കാര്‍ നല്‍കുന്ന പേര് വിവരങ്ങള്‍ CNAP സേവനത്തിനായി ഉപയോഗിക്കാം. തട്ടിപ്പ് കോളുകള്‍ കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.