Short Vartha - Malayalam News

പി.വി. അൻവറിനെതിരേ CPI(M) സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും പി.വി. അൻവർ MLA ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്ന് CPI(M) സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ. അൻവർ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ പി.വി. അൻവർ പരസ്യമായി പരാതികൾ വിളിച്ചു പറഞ്ഞതിൽ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. പി.വി. അൻവർ പരാതി ആദ്യം പാർട്ടിയിൽ പറയണമായിരുന്നുവെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടു.