Short Vartha - Malayalam News

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെ. കവിതയ്ക്ക് ജാമ്യം

മദ്യനയ അഴിമതിക്കേസില്‍ ഉപാധികളോടെയാണ് ബി. ആര്‍. എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 10 ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. കേസില്‍ EDയും CBIയും പുലര്‍ത്തുന്ന സമീപനത്തെയും കോടതി വിമര്‍ശിച്ചു.