Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന് സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ സിനിമ കോണ്‍ക്ലേവ് നടത്തുമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിച്ചിട്ടില്ലെന്നും ശുപാര്‍ശ മാത്രമാണ് കണ്ടതെന്നും റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയാല്‍ വായിക്കുമൈന്നും പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇതില്‍ ഒരു വിട്ടുവീഴ്ചയും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.