ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് കോച്ചായി മോണി മോര്‍ക്കലിനെ നിയമിച്ചു
സെപ്റ്റംബര്‍ ഒന്നു മുതലാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മോണി മോര്‍ക്കലുമായി കരാര്‍. സെപ്റ്റംബര്‍ 19ന് ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മോര്‍ക്കല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കും. BCCI സെക്രട്ടറി ജയ്ഷാ ഇക്കാര്യം സ്ഥിരീകരിച്ചു.
Related News
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി രോഹിത് ശര്‍മ തന്നെ തുടരും
ചാമ്പ്യന്‍സ് ട്രോഫി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും രോഹിത് ശര്‍മ തന്നെ നയിക്കും. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് BCCI വ്യക്തമാക്കി. രോഹിത്തിന് കീഴില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മൂന്നാം ICC ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ വിജയിക്കുമെന്ന് BCCI സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം നാളെ മടങ്ങും
ചുഴലിക്കാറ്റ് ഭീഷണി മുന്നറിയിപ്പിനെ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ടീമിനെ തിരികെ എത്തിക്കാനായി BCCI പ്രത്യേക വിമാനം ഏര്‍പ്പെടുത്തും. നാളെ ബാര്‍ബഡോസ് സമയം വൈകീട്ട് 6.00 മണിക്ക് ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ബഡോസില്‍ ചുലിക്കാറ്റ് മുന്നറിയിപ്പുണ്ടായതിനെ തുടര്‍ന്നു വിമാനങ്ങള്‍ റദ്ദാക്കിയതിനാലാണ് ടീമിന്റെ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയത്. നിലവില്‍ ബാര്‍ബഡോസിലെ ഹോട്ടലിലാണ് ടീം അംഗങ്ങള്‍ ഉള്ളത്.
കനത്ത മഴ, ചുഴലിക്കാറ്റ്; ബാര്‍ബഡോസില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിടുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതോടെയാണ് താരങ്ങളുടെ യാത്ര നീളുന്നത്. ഇന്ന് ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്ക് തിരിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. കാലാവസ്ഥ മോശമായതിനാല്‍ നാളെയോ മറ്റെന്നാളോ ടീം ബാര്‍ബഡോസില്‍ നിന്ന് പുറപ്പെടും എന്നാണ് റിപ്പോര്‍ട്ട്.