Short Vartha - Malayalam News

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ യുവാക്കള്‍ക്കാണ് രോഗം സ്ഥരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം 23ന് മരിച്ച നെല്ലിമൂട് സ്വദേശിയുടെ മരണകാരണവും അമീബിക് മസ്തിഷ്‌ക ജ്വരമായിരുന്നു. നെല്ലിമൂടിന് സമീപം വെണ്‍പകലിലെ കുളത്തില്‍ ഇവര്‍ കുളിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് കുളം സീല്‍ ചെയ്തിട്ടുണ്ട്.