Short Vartha - Malayalam News

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാം: സുപ്രീംകോടതി

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീംകോടതി. ഭാര്യക്ക് ജീവനാംശം നല്‍കാനുള്ള നിര്‍ദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ജീവനാംശം തേടുന്നതിനുള്ള നിയമം മതം പരിഗണിക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി.