Short Vartha - Malayalam News

തമിഴ്‌നാട് BSP അധ്യക്ഷന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍

തമിഴ്നാട് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ആംസ്ട്രോങ്ങിനെ ഇന്നലെ വൈകിട്ട് ചെന്നൈയിലെ പെരമ്പൂരിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപത്ത് വെച്ചാണ് ആറംഗ സംഘം വെട്ടിക്കൊന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മുന്‍പ് കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആര്‍ക്കോട്ട് സുരേഷിന്റെ സഹോദരന്‍ അടക്കമുള്ള എട്ടുപേര്‍ അറസ്റ്റിലായി. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പറും CCTV ദൃശ്യങ്ങളും ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.