സനാതന ധർമ്മത്തിനെതിരെ വിവാദ പരാമർശം നടത്തിയ കേസിൽ DMK നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് കോടതി ജാമ്യം അനുവദിച്ചു. ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടി വെയ്ക്കണമെന്നും കോടതി അറിയിച്ചു. ഡെങ്കിയും മലേറിയയും പോലെ സനാതന ധർമ്മം നിർമാർജനം ചെയ്യേണ്ടപ്പെടേണ്ട ഒന്നാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം.
Related News
ഉദയനിധി സ്റ്റാലിന് തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും
മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ മകനും യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് തമിഴ്നാട് ഉപമുഖ്യമന്ത്രി ആയേക്കും. ഇതു സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തില്‍ ധാരണയായി. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് സൂചന അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ സ്റ്റാലിന് നല്‍കിയിരുന്നു.
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി പദത്തിലേക്ക്
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മകനും യുവജനക്ഷേമ, കായിക വകുപ്പുകളുടെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് റിപ്പോർട്ട്. സർക്കാരിലുള്ള ഉദയനിധിയുടെ സ്വാധീനം വർദ്ധിക്കുന്നതിനും ഭരണ തലത്തിൽ സ്റ്റാലിന്റെ ഭാരം ലഘൂകരിക്കുന്നതിനുമാണ് ഉദയനിധിക്ക് സ്ഥാനക്കയറ്റം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓഗസ്റ്റ് 22നു മുമ്പ് ഉദയനിധിയുടെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
സനാതനധര്‍മ വിവാദം: ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി
സനാതനധർമത്തെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ DMK മന്ത്രി ഉദയനിധി സ്റ്റാലിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് RSS പ്രവർത്തകൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തിൽ ഒരു കോടതിയും അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
സനാതന ധര്‍മ്മത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലൂടെ ഉദയനിധി സ്റ്റാലിന് അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്കുന്ന അവകാശം ലംഘിച്ചുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഉദയനിധി സ്റ്റാലിന് സാധാരണക്കാരനല്ല ഒരു മന്ത്രിയാണെന്നും അതിനാല്‍ തന്നെ നടത്തിയ പരാമര്‍ശത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്‍ ആകണമായിരുന്നുവെന്നും കോടതി പറഞ്ഞു. സനാതന ധര്‍മ്മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെടേണ്ടത് ആണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.