Short Vartha - Malayalam News

സനാതനധര്‍മ വിവാദം: ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി

സനാതനധർമത്തെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ DMK മന്ത്രി ഉദയനിധി സ്റ്റാലിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് RSS പ്രവർത്തകൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തിൽ ഒരു കോടതിയും അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.