Short Vartha - Malayalam News

സനാതന ധര്‍മ്മ വിവാദം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

സനാതന ധര്‍മ്മത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലൂടെ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശം ലംഘിച്ചുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഉദയനിധി സ്റ്റാലിന്‍ സാധാരണക്കാരനല്ല ഒരു മന്ത്രിയാണെന്നും അതിനാല്‍ തന്നെ നടത്തിയ പരാമര്‍ശത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്‍ ആകണമായിരുന്നുവെന്നും കോടതി പറഞ്ഞു. സനാതന ധര്‍മ്മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെടേണ്ടത് ആണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.