Short Vartha - Malayalam News

കുവൈത്ത് തീപിടിത്തം; 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക

കുവൈത്തിലെ മംഗഫില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക CEO അജിത് കോളശേരി അറിയിച്ചു. ഇതില്‍ 15 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ചികിത്സയിലുള്ളവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ പുലര്‍ച്ച നാലരയോടെയുണ്ടായ അപകടത്തില്‍ ആകെ 49 പേരാണ് മരിച്ചത്.