Short Vartha - Malayalam News

NEET വിവാദം: MSF സുപ്രീംകോടതിയെ സമീപിച്ചു

NEET പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് MSF സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഗ്രേസ് മാർക്ക് ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം, ചോദ്യപേപ്പർ ചോർച്ചയിൽ വിശദമായ അന്വേഷണം നടത്തുക, അന്വേഷണം പൂർത്തിയാകാതെ കൗസിലിംഗ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്. നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയിൽ എത്തുന്ന ആദ്യ ഹർജിയാണിത്.