Short Vartha - Malayalam News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി

അപകടത്തില്‍ കൈയിലെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പി കൈയില്‍ ഇട്ടത്. വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെന്ന് കുടുംബം പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ അജിത്തിന്റെ കുടുംബം പരാതി നല്‍കി.