Short Vartha - Malayalam News

ടിക് ടോക് നിരോധന ബില്ലിന് അംഗീകാരം നല്‍കി അമേരിക്കന്‍ സെനറ്റ്

ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെയ്ക്കുന്നതോടെ ടിക് ടോക് നിരോധന ബില്‍ പ്രാബല്യത്തില്‍ വരും. ടിക് ടോക്കിന്റെ ചൈനീസ് ഉടമകളായ ബൈറ്റ് ഡാന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒമ്പത് മാസത്തെ കാലാവധി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഓഹരികള്‍ വിറ്റഴിക്കാത്ത പക്ഷം അമേരിക്കയില്‍ ടിക് ടോക്ക് ബ്ലോക്ക് ചെയ്യുന്നതിനും സെനറ്റില്‍ തീരുമാനമായിട്ടുണ്ട്. ടിക് ടോക് വില്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും തടയുമെന്ന് ബൈറ്റ് ഡാന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു.