Short Vartha - Malayalam News

ആന്ധ്രാപ്രദേശില്‍ രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 13 കുട്ടികള്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തേക്കൂര്‍ ഗ്രാമത്തില്‍ ഉഗാദി ഘോഷയാത്രയുടെ ഭാഗമായുള്ള രഥ പ്രദക്ഷണത്തിനിടെയാണ് അപകടമുണ്ടായത്. ഘോഷയാത്രയ്ക്കിടെ രഥം ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് വയറില്‍ കൂട്ടിമുട്ടിയാണ് 13 കുട്ടികള്‍ക്ക് പരിക്കേറ്റത്. വൈദ്യുതാഘാതമേറ്റ കുട്ടികളെ ഉടന്‍ തന്നെ കുര്‍ണൂലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടികളുടെ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തെലുങ്ക് കലണ്ടറിലെ പുതുവര്‍ഷത്തിന്റെ തുടക്കമാണ് ഉഗാദി.