Short Vartha - Malayalam News

ഒഡീഷയിലെ താപ വൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം

ഒഡീഷയിലെ അംഗുല്‍ ജില്ലയിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ(NTPC) കനിഹ പ്ലാന്റിലാണ് രാവിലെ 8.10ഓടെ തീപിടിത്തമുണ്ടായത്. CISF ഫയര്‍ വിങ്ങും പ്ലാന്റ് ഡിസാസ്റ്റര്‍ ടീമും ഉടന്‍ തന്നെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി NTPC അറിയിച്ചു.