Short Vartha - Malayalam News

SSLC പരീക്ഷകൾക്ക് സമാപനം

സാമൂഹ്യശാസ്ത്രമായിരുന്നു ഇന്നത്തെ വിഷയം. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളായി നടക്കുന്ന മൂല്യനിർണയത്തിൽ 70 ക്യാമ്പുകളിലായി പതിനായിരത്തോളം അദ്ധ്യാപകർ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലപ്രഖ്യാപനം നടത്താനാകും എന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കും ക്യാമ്പുകളുടെ പ്രവർത്തനം. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി 2,971 പരീക്ഷാ കേന്ദ്രങ്ങളിൽ 4,27,105 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.