റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; കയറ്റുമതിക്ക് 5 രൂപ ഇന്‍സെന്റീവ് പ്രഖ്യാപിച്ച് കേന്ദ്രം
ഒരു കിലോ റബ്ബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് 5 രൂപ ഇന്‍സെന്റീവ് നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപ ഇന്‍സന്റീവായി ലഭിക്കും. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബ്ബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് ലഭിക്കുക. ഇതിലൂടെ രാജ്യത്തെ റബ്ബര്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Related News
റബര്‍ സബ്സിഡി 170 രൂപയില്‍ നിന്ന് 180 രൂപയാക്കി ഉയര്‍ത്തി
ബജറ്റില്‍ നടത്തിയ റബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. വിപണി വിലയില്‍ കുറവുവരുന്ന തുകയാണ് സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നത്. റബര്‍ ഉല്പാദന ബോണസായി 24.48 കോടി രുപ കൂടി അനുവദിച്ചു. റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള ഒന്നര ലക്ഷത്തിലേറെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലെത്തും.
അന്താരാഷ്ട്ര വിപണിയില്‍ റബര്‍ വില വര്‍ദ്ധനവ് തുടരുന്നു
ഇന്നത്തെ റബര്‍ വില RSS 4ന് 217 രൂപയും RSS 1ന് 220 രൂപയുമാണ്. മറ്റ് രാജ്യങ്ങളില്‍ റബര്‍ ഉല്പാദനത്തിലുണ്ടായ കുറവാണ് വില കൂടാന്‍ കാരണം. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം ഉണ്ടായിട്ടില്ല. RSS 4ന് 174 രൂപയാണ് ഇവിടെ വില. ഈ സാഹചര്യത്തില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം റബര്‍ബോര്‍ഡ് തുടങ്ങി. കര്‍ഷകര്‍ക്ക് വില ലഭിക്കാന്‍ ഇത് സഹായിക്കും. ഈ മാസം 15ന് കയറ്റുമതി നടത്തുന്നവരുടെ യോഗം വിളിച്ചു.