Short Vartha - Malayalam News

സിനിമാ നയരൂപീകരണം: സാംസ്‌കാരിക വകുപ്പ് സ്വകാര്യ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി

സിനിമാ നയരൂപീകരണത്തിനായി സ്വകാര്യ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയ സംസ്ഥാന സർക്കാർ ഇതിനായി ഒരു കോടി രൂപ അനുവദിച്ചു. നയരൂപീകരണം കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് റിസർച്ച് എന്ന സ്വകാര്യ കൺസൾട്ടൻസിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പിനായി മുമ്പും പ്രോജക്ടുകൾ ഏറ്റെടുത്തിട്ടുള്ള സ്ഥാപനമാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഓഗസ്റ്റ് 19നാണ് സിനിമ നയരൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങുന്നത്.