Short Vartha - Malayalam News

ഡൽഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ CBI അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്റ്റംബർ അഞ്ചിലേക്ക് മാറ്റി. കേസിൽ സത്യവാങ്മൂലം നൽകാൻ CBI സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി വാദംകേൾക്കൽ മാറ്റിവെച്ചത്. കേസിൽ അരവിന്ദ് കെജ്‌രിവാളിനെ ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചാൽ തെളിവുകൾ നശിപ്പിക്കാനും തുടരുന്ന അന്വേഷണത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്ന് CBI കോടതിയിൽ വാദിച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.