Short Vartha - Malayalam News

ഡൽഹി എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവ വനിത ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡൽഹി എയിംസിലെ ഡോക്ടർമാർ നടത്തിവന്ന സമരം സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് അവസാനിപ്പിച്ചു. 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുകയാണെന്ന് എയിംസിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്നും ഡോക്ടർമാർ സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്നാണ് സമരം പിൻവലിച്ചത്.