Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു: മന്ത്രി സജി ചെറിയാൻ

മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‍നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 24 നിർദേശങ്ങളാണ് ഉള്ളതെന്നും അത് നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എല്ലാ സംഘടനകളുമായും സംസാരിച്ചുവെന്നും വിഷയങ്ങൾ പരിഹരിക്കുക എന്നത് വലിയ പ്രക്രിയയാണെന്നും മന്ത്രി അറിയിച്ചു. കോടതിയുടെ പരിഗണയിലുള്ള റിപ്പോർട്ട് ആയതിനാൽ നടപടികൾ സ്വീകരിക്കണമെങ്കിൽ കോടതി പറയണമെന്നും മന്ത്രി വ്യക്തമാക്കി. ഇരയാക്കപ്പെട്ടവരെ കുറിച്ച് സർക്കാരിന് മുന്നിൽ പരാതി വന്നിട്ടില്ല. പരാതികൾ പരിഗണിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.