Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നതാണ് സര്‍ക്കാര്‍ നയം; മന്ത്രി സജി ചെറിയാന്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടെയൊക്കെ പേര് ഉണ്ട് എന്നത് സര്‍ക്കാരിന് വിഷയമല്ലെന്നും കോടതിയും കമ്മീഷനും നിര്‍ദേശിച്ച രീതിയില്‍ റിപ്പോര്‍ട്ട് പുറത്തു വിടുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന് ഒരു ഒളിച്ചു കളിയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. മലയാള സിനിമാ രംഗത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉച്ചയ്ക്ക് 2.30ന് പുറത്തു വിടാനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.